സ്ക്രീന്‍ റെക്കോഡിങ്ങിന് VSDC


വിവിധ സ്ക്രീന്‍ റെക്കോഡിങ്ങ് പ്രോഗ്രാമുകളെപ്പറ്റി ഇവിടെ മുമ്പ് എഴുതിയിട്ടുണ്ട്. അവയില്‍ നിന്ന് വ്യത്യസ്ഥമായ ഒന്നാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.

പല ആവശ്യങ്ങള്‍ക്കും നമ്മള്‍ സ്ക്രീന്‍ റെക്കോഡറുകള്‍ ഉപയോഗിക്കാറുണ്ട്. ട്യൂട്ടോറിയലുകള്‍ തയ്യാറാക്കാനോ, ഓണ്‍ലൈന്‍ വീഡിയോകള്‍ റെക്കോഡ് ചെയ്യാനോ ഒക്കെ ഇത് ഉപയോഗിക്കാം. Camtasia Studio പോലുള്ള പ്രോഗ്രാമുകളാണ് നിലവില്‍ ഏറെ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഇവയ്ക്കൊക്കെ പണം നല്കേണ്ടതുണ്ട്. എന്നാല്‍ ഒട്ടും കാശുമുടക്കാതെ സ്ക്രീന്‍ റെക്കോഡിങ്ങ് സാധ്യമാക്കുന്ന ഒരു പ്രോഗ്രാമാണ് VSDC Free Screen Recorder.
VSDC screen recorder - Compuhow.com
പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താല്‍ നേരിട്ട് ഉപയോഗിക്കാം. എന്നാല്‍ ഡിഫോള്‍ട്ടായ സെറ്റിങ്ങുകളില്‍ മാറ്റം വരുത്താന്‍ വിവിധ ഒപ്ഷനുകളുണ്ട്. ആദ്യ സ്ക്രീനില്‍ output video ഫോര്‍മാറ്റ് നിശ്ചയിക്കാം. സേവ് ചെയ്യുന്ന വീഡിയോകള്‍ My Video ഫോള്‍ഡറിലാവും ഉണ്ടാവുക. സൗണ്ട് റെക്കോഡിങ്ങും, മൗസ് ട്രാക്കിങ്ങും ഇതില്‍ ലഭ്യമാണ്.

DOWNLOAD

Comments

comments