അവധിക്കാലത്ത് കുട്ടികള്‍ക്ക് ചില സയന്‍സ് പ്രൊജക്ടുകള്‍


Scifun - Compuhow.com
സയന്‍സുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളില്‍ താല്പര്യമുള്ള ഒട്ടേറെ കുട്ടികളുണ്ട്. സ്കൂളിലെ ശാസ്ത്രമേളകളിലെന്നതിലുപരി തങ്ങളുടേതായ താല്പര്യങ്ങള്‍ മൂലം ഇത്തരം പരീക്ഷണങ്ങളില്‍ തല്പരരായ കുട്ടികളെ സഹായിക്കാന്‍ ഒട്ടേറെ ഡു ഇറ്റ് യുവര്‍സെല്‍ഫ് പുസ്തകങ്ങള്‍ ഇന്നുണ്ട്. അവധിക്കാലത്ത് ശാസ്ത്ര തല്പരരായ കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന പ്രൊജക്ടുകളുള്ള ഒരു സൈറ്റാണ് Scifun.
ഹൈസ്കൂള്‍ നിലവാരത്തിലുള്ള കുട്ടികള്‍ക്ക് ചെയ്ത് നോക്കാവുന്ന ഇരുപതിലേറെ പ്രൊജക്ടുകള്‍ ഇതിലുണ്ട്. രസതന്ത്രം അഥവാ കെമിസ്ട്രിയുടെ അടിസ്ഥാന പാഠങ്ങള്‍ രസകരമായ പ്രയോഗിക പാഠങ്ങളിലൂടെ ഇതില്‍ നിന്ന് പഠിക്കാം. വിസ്കോണ്‍സിന്‍ സര്‍വ്വകലാശാലയിലെ ഒരു രസതന്ത്രം പ്രൊഫസറാണ് ഈ സൈറ്റിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
അവധിക്കാലത്ത് കുട്ടികള്‍ക്ക് അല്പം ശാസ്ത്രപരിജ്ഞാനം നേടാന്‍ ഇത് ഉപകരിക്കും.

http://www.scifun.org/HomeExpts/HOMEEXPTS.HTML

Comments

comments