ഫേസ്ബുക്കില്‍ ബര്‍ത്തേ ഡേ വിഷ് ഷെഡ്യൂള്‍ ചെയ്യാം


ഭൂരിപക്ഷം ആളുകളും ബര്‍ത്ത് ഡേ വിഷുകള്‍ ലഭിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവര്‍ തങ്ങളെ ശ്രദ്ധിക്കുന്നു, സ്നേഹിക്കുന്നു എന്നുള്ളതിന്‍റെ ഒരു സാക്ഷ്യമാണല്ലോ ജന്മദിനങ്ങള്‍ ഓര്‍ത്തിരിക്കുക എന്നത്. ഇന്നത്തെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ മുന്‍നിരയിലുള്ള ഫേസ്ബുക്കില്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെ ജനാമദിനാശംസകള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കുകയും, അവ ഓട്ടോമാറ്റിക്കായി അയക്കപ്പെടുകയും ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്.
www.birthdayfb.com എന്ന സൈറ്റ് വഴി ഇത് ചെയ്യാന്‍ സാധിക്കും.
ഇത് സെറ്റ് ചെയ്യാന്‍ birthdayfb.com ല്‍ പോയി കണക്ട് എന്നിടത്ത് ക്ലിക്ക് ചെയ്യുക.
ഇനി ഫേസ്ബുക്ക് അക്കൗണ്ടുപയോഗിച്ച് ലോഗിന്‍ ചെയ്യുക. നിങ്ങളുടെ ഡാറ്റകള്‍ ആക്സസ് ചെയ്യാനുള്ള പെര്‍മിഷനില്‍ Allow ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ ഫ്രണ്ട്സ് ലിസ്റ്റ് ചെയ്യപ്പെട്ട ഒരു പേജിലെത്തും. ഇതില്‍ ഒരു മെസേജ് പുതുതായി നല്കുകയോ, പ്രിസെറ്റ് ചെയ്തതില്‍ നിന്ന് സെലക്ട് ചെയ്യുകയോ ചെയ്യാം. തുടര്‍ന്ന് സേവ് ക്ലിക്ക് ചെയ്യുക.
ഇനി നിങ്ങളുടെ മെസേജ് അവരുട ജന്മദിനത്തില്‍ ഓട്ടോമാറ്റിക്കായി അയക്കപ്പെട്ടുകൊള്ളും.
അടുത്ത് വരുന്ന ജന്മദിനങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

Comments

comments