ഓണ്‍ലൈന്‍ കണ്ടന്റുകള്‍ സേവ് ചെയത് വായിക്കാന്‍……


നിങ്ങള്‍ വായിക്കാനിഷ്ടപ്പെടുന്ന അനേകം കണ്ടന്റുകള്‍ ഓണ്‍ലൈനായി ലഭിക്കും. എന്നാല്‍ തുടര്‍ച്ചയായി സ്‌ക്രീനിന് മുന്നിലിരുന്ന് വായിക്കുക അത്ര സുഖമുള്ള കാര്യമല്ല. ഇത്തരം സാഹചര്യങ്ങളില്‍ നമ്മളെ സഹായിക്കുന്ന ആഡ് ഓണ്‍ ആണ് save to read
വളരെ സിംപിളായ ഒരു ആഡ് ഓണ്‍ ആണിത്. ബുക്ക് മാര്‍ക്കുകളുടെ പ്രവര്‍ത്തനം പോലെയാണിത് പ്രവര്‍ത്തിക്കുക. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഒരു പ്ലസ് ബട്ടണ്‍ ടൂള്‍ബാറില്‍ പ്രത്യക്ഷപ്പെടും. ഒരു പേജ് പിന്നീട് വായിക്കാനായി സേവ് ചെയ്യാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.

ഒരു തവണ ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇത് മൈനസ് ചിഹ്നമായി മാറും. നിങ്ങള്‍ സേവ് ചെയതത് ലഭിക്കാന്‍ Save to read സൈഡ് ബാറില്‍ നിന്ന് ലഭിക്കും.
ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ മൈനസില്‍ ക്ലിക്ക് ചെയ്യുക. ഇത് പല തരത്തില്‍ സോര്‍ട്ട് ചെയ്യാനും സാധിക്കും.

Comments

comments