ടോണര്‍ ലാഭിക്കാന്‍ clean print


Save toner - Compuhow.com
പ്രധാനപ്പെട്ട രേഖകളും മറ്റും പ്രിന്‍റ് ചെയ്ച് സൂക്ഷിക്കാറുണ്ടല്ലോ. അതേ പോലെ കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിനായി വെബ്സൈറ്റുകളില്‍ നിന്ന് പ്രിന്‍റുകളെടുക്കാറുമുണ്ട്. പലപ്പോഴും പഠനാവശ്യങ്ങള്‍ക്കായി ഇത്തരത്തില്‍ ഏറെ പ്രിന്‍റുകള്‍ എടുക്കാറുണ്ടാവും. ടോണറും ഇങ്കും ഇപ്പോഴും വിലപിടിച്ച വസ്തുക്കള്‍ തന്നെയാണ്. അതിനാല്‍ തന്നെ ഏറെ പ്രിന്‍റുകളെടുക്കുന്നത് കീശചോര്‍ത്തുന്നതാണ്. അനാവശ്യായ ഒബ്ജക്ടുകള്‍ പേജില്‌ നിന്ന് നീക്കം ചെയ്ത് പ്രിന്‍റിങ്ങ് ചെലവ് കുറയ്ക്കാന്‍ സാധിക്കും. ഇതിന് സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് CleanPrint.

എല്ലാ ബ്രൗസറുകളിലും തന്നെ ഈ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാനാവും. എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ടൂള്‍ബാറില്‍ ഒരു ഇലയുടെ ഐക്കണ്‍ കാണാം. ഇത് ഉപയോഗിച്ച് പ്രിന്‍റ് ചെയ്യാന്‍ പ്രിന്‍റില്‍ പോകുന്നതിന് പകരം ഇവിടെ ക്ലിക്ക് ചെയ്യുക.

ഇനി പേജില്‍ നിന്ന് അനാവശ്യമായ ചിത്രങ്ങള്‍, ലിങ്കുകള്‍ തുടങ്ങിയവയൊക്കെ നീക്കം ചെയ്യാം. ഫോണ്ട് വലുപ്പം വരെ ഇവിടെ സെറ്റ് ചെയ്യാനാവും. തുടര്‍ന്ന് ഇത് പ്രിന്‍റ് ചെയ്യുകയോ പിഡിഎഫ് ആയി സേവ് ചെയ്യുകയോ ആകാം.

http://www.formatdynamics.com/bookmarklets/.

Comments

comments