ക്രോമില്‍ പാസ് വേഡ് സേവ് ചെയ്യാം….


password - Compuhow.com
പാസ്വേഡുകള്‍ ബ്രൗസറില്‍ തന്നെ സേവ് ചെയ്യുന്നത് പിന്നീടുള്ള ഉപയോഗം എളുപ്പമാക്കും. സ്വന്തം കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാകും. എന്നാല്‍ ചില സൈറ്റുകളില്‍ ഇത് സാധ്യമാകില്ല. ഇത് മറികടന്ന് പാസ്‍വേഡ് സേവ് ചെയ്യാനുള്ള മാര്‍ഗ്ഗമുണ്ട്.

Autocomplete എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഇത് സാധിക്കും.
ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇത് ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുകയും നിങ്ങള്‍ സൈറ്റുകളില്‍ നല്കുന്ന പാസ്വേഡുകളെല്ലാം തനിയെ സേവാവുകയും ചെയ്യും.

മറ്റൊരു മാര്‍ഗ്ഗം വേറൊരു ബ്രൗസറില്‍ നിന്ന് സെറ്റിങ്ങുകള്‍ ഇംപോര്‍ട്ട് ചെയ്യുകയാണ്. ക്രോമിലേക്ക് ഇങ്ങനെ സേവ് ചെയ്യാന്‍ ആദ്യം ഫയര്‍ഫോക്സിലോ എക്സ്പ്ലോററിലോ പോയി പാസ്വേഡ് നല്കി സേവ് ചെയ്യുക.
ഇനി ക്രോമില്‍ Settings എടുത്ത് Users ല്‍ Import bookmarks and settings എടുക്കുക.

അവിടെ Saved passwords എന്ന ഒപ്ഷന്‍ കാണാം. അത് ചെക്ക് ചെയ്ത് Import ക്ലിക്ക് ചെയ്യുക.
ഇംപോര്‍ട്ടിങ്ങ് പൂര്‍ത്തിയായാല്‍ സൈറ്റ് തുറക്കുമ്പോള്‍ ആ പാസ്വേഡ് കാണാനാവും.

Comments

comments