യു.ആര്‍.എലുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യാം


ഔദ്യോഗികമോ അല്ലാത്ത ആവശ്യങ്ങള്‍ക്കോ ആയി പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടി വരുമ്പോള്‍ എല്ലാവരും പ്രധാനമായും ആശ്രയിക്കുക ഇന്‍റര്‍നെറ്റിനെ തന്നെയാണ്. വിപുലമായ ശേഖരങ്ങളില്‍ നിന്ന് ആവശ്യമായതിലുമധികം വിവരങ്ങള്‍ നിങ്ങള്‍ക്ക് നേടാനാകും.

എന്നാല്‍ ആദ്യം ചെയ്യുക വിഷയം തെരഞ്ഞെ് അനുയോജ്യമായ ആര്‍ട്ടിക്കുളുകള്‍ കണ്ടെത്തുക എന്നതാവും. ചിതറിക്കിടക്കുന്ന ഈ വിവരങ്ങളെ സമാഹരിക്കല്‍ നല്ല അധ്വാനമുള്ള കാര്യമാണ്. ഈ ആവശ്യത്തിലേക്കായി അനേകം ലിങ്കുകള്‍ നിങ്ങള്‍ക്ക് സേവ് ചെയ്യേണ്ടി വരും. ഇവ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Citable.
Google drive - Compuhow.com
ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ബ്രൗസര്‍ ടൂള്‍ബാറില് ഒരു ക്വട്ടേഷന്‍ മാര്‍ക്ക് പ്രത്യക്ഷപ്പെടും. ഇതിന്‍റെ പ്രത്യേകത എന്നത് നിങ്ങള്‌ ലിങ്കുകള്‍ സേവ് ചെയ്യുന്നത് ഗൂഗിള്‍ ഡ്രൈവിലെ സ്പ്രെഡ് ഷീറ്റിലേക്കായിരിക്കും എന്നതാണ്. അതിനാല്‍ തന്നെ ആദ്യം ചെയ്യുമ്പോള്‍ ഡ്രൈവ് കോണ്‍ഫിഗര്‍ ചെയ്യേണ്ടതുണ്ട്.
ഇതിന് ശേഷം ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ വെബ്പേജിന്‍റെ പേര് കാണിക്കും. ഇത് save ബട്ടമില്‍ ക്ലിക്ക് ചെയ്ത് ഡ്രൈവിലേക്ക് സൂക്ഷിക്കാം.

ഗൂഗിള്‍ ഡ്രൈവില്‍ Citable എന്ന പേജിലാവും ഇത് സേവാവുക. title, URL, date, author, summary and tag എന്നിവ ഓട്ടോമാറ്റിക്കായി വിവിധ കോളങ്ങളിലായി ഉള്‍പ്പെടുത്തപ്പെടും.
ഇങ്ങനെ ഓരോ വെബ്പേജും സേവ് ചെയ്യാം. കീബോര്‍ഡ് ഷോര്‍ട്ട് കട്ട് ഉപയോഗിച്ച് സേവ് ചെയ്യല്‍ എളുപ്പമാക്കണമെങ്കില്‍ Options ല്‍ പോയി സെറ്റിങ്ങ്സ് മാറ്റിയാല്‍ മതി.

DOWNLOAD

Comments

comments