ചിത്രം ശേഖരിക്കല്‍ ഫയര്‍ഫോക്സില്‍…


വിവിധ സൈറ്റുകളില്‍ ബ്രൗസ് ചെയ്യുമ്പോള്‍ രസകരമായ അനേകം ചിത്രങ്ങള്‍ പലരും കാണാറുണ്ടാകും. ഇത്തരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതില്‍ താല്പര്യമുള്ള ഏറെയാളുകളുണ്ടാവും. സാധാരണ ചെയ്യുക ഈ ചിത്രങ്ങള്‍ കംപ്യൂട്ടറിലേക്ക് സേവ് ചെയ്ത് തുടര്‍ന്ന് അത് ഫേസ്ബുക്ക്, റെഡ്ഡിറ്റ് പോലുള്ള സൈറ്റുകളിലേക്ക് അപ്ഡേറ്റ് ചെയ്യുകയാണ്. അതല്ലെങ്കില്‍ ചിത്രത്തിന്‍റെ ലിങ്ക് ഷെയര്‍ ചെയ്യാം. അതൊന്നുമല്ലെങ്കില്‍ ഇമെയില്‍ ചെയ്യാം.

എന്നാല്‍ ഓരോ ചിത്രങ്ങള്‍ ഇങ്ങനെ ഷെയര്‍ ചെയ്യുന്നതിന് പകരം അനേകം ചിത്രങ്ങള്‍ ഒരുമിച്ച് ലഭിക്കണമെങ്കില്‍ എന്ത് ചെയ്യും. സാധാരണ ചെയ്യുക ഫോട്ടോഷോപ്പിനെ ആശ്രയിക്കുകയാണ്. എന്നാല്‍ ഫോട്ടോഷോപ്പിനെയൊന്നും കൂട്ടിന് വിളിക്കാതെ ഫയര്‍ഫോക്സ് ബ്രൗസറില്‍ തന്നെ ഇത്തരത്തില്‍ ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച് ഒരു കളക്ഷനുണ്ടാക്കാനാവും. ഇതിന് സഹായിക്കുന്നതാണ് Show Me More എന്ന എക്സ്റ്റന്‍ഷന്‍.

സൈറ്റുകളില്‍ കാണുന്ന ചിത്രങ്ങളുടെ ലിങ്കുകള്‍ ഈ എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് സേവ് ചെയ്യാം. ഇങ്ങനെ ശേഖരണം പൂര്‍ത്തിയാകുമ്പോള്‍ ബ്രൗസറിലെ ഒരു പേജില്‍ ഒരുമിച്ച് ഓപ്പണ്‍ ചെയ്യാം.
Show me more - Compuhow.com
എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സേവ് ചെയ്യേണ്ടുന്ന ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് മെനുവില്‍ നിന്ന് റെക്കോഡിങ്ങ് ഒപ്ഷന്‍ സെലക്ട് ചെയ്യുക. ഇമേജ് ക്യൂവിലേക്ക് ആഡ് ചെയ്തതായി ഒരു നോട്ടിഫിക്കേഷന്‍ പ്രത്യക്ഷപ്പെടും. ഇങ്ങനെ ചിത്രങ്ങള്‍ ആഡ് ചെയ്യാം.

ചിത്രങ്ങള്‍ സെലക്ട് ചെയ്ത് കഴിഞ്ഞാല്‍ ടൂള്‍ബാരിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് show recorded items ക്ലിക്ക് ചെയ്യുക.
ഈ പേജിന്‍റെ ലിങ്ക് ഷെയര്‍ ചെയ്യുകയും ചെയ്യാം.

DOWNLOAD

Comments

comments