വെബ്സൈറ്റുകളില്‍ നിന്ന് ഇമേജുകള്‍ നേരിട്ട് ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യാം


വെബ്സൈറ്റുകളില്‍ ബ്രൗസ് ചെയ്യുമ്പോള്‍ പലപ്പോഴും വളരെ ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ കണ്ണില്‍പെടും. ഇവ ഉടന്‍ ഡൗണ്‍ലോഡ് ചെയ്യും. എന്നാല്‍ മറ്റുള്ളവരുടെ കംപ്യൂട്ടറിലാണ് ബ്രൗസ് ചെയ്യുന്നതെങ്കില്‍ പിന്നെ ഡൗണ്‍ലോഡ് ചെയ്ത ഇമേജ് സ്വന്തം ഇമെയിലിലേക്ക് അയക്കണം. അല്ലെങ്കില്‍ സ്വന്തം കംപ്യൂട്ടറില്‍ തന്നെ വര്‍ക്കുകള്‍ക്കൊക്കെ വേണ്ടി ഇമേജുകള്‍ സേവ് ചെയ്യുന്നവര്‍ക്ക് നേരിട്ട് അവ ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്താല്‍ അവ എവിടെ നിന്നും ആക്സസ് ചെയ്യാനാവും.
എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Save to Google Drive എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ഈ പരിപാടി എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. വളരെ ലളിതമായ പ്രവര്‍ത്തനമാണ് Save to Google Drive ന്റേത്. ബ്രൗസ് ചെയ്യുമ്പോള്‍ ഇമേജിന് മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന മെനുവില്‍ നിന്ന് സേവ് ഒപ്ഷന്‍ സെലക്ട് ചെയ്യാം.
Save images to Google drive - Compuhow.com
വെബ്പേജുകളുടെ ലിങ്കുകള്‍, വീഡിയോ ,പി.ഡി.എഫ് തുടങ്ങിയവയൊക്കെ ഇതുപയോഗിച്ച് സേവ് ചെയ്യാം. ഈ ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ബ്രൗസറില്‍ വലത് വശത്ത് മുകളില്‍ വരുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് സ്ക്രീന്‍ഷോട്ടുകളെടുത്ത് നേരിട്ട് ഡ്രൈവിലേക്ക് സേവ് ചെയ്യാനുമാകും. .jpeg, .png, .gif, .tiff, .bmp എന്നീ ഫോര്‍മാറ്റുകളിലുള്ള ഇമേജുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സേവ് ചെയ്യാനാകും.

DOWNLOAD

Comments

comments