ഫേസ്ബുക്ക് പോസ്റ്റുകള്‍ സേവ് ചെയ്യാം..പിന്നീട് വായിക്കാന്‍


ഫേസ്ബുക്കില്‍ പലപ്പോഴും വളരെ രസകരമായ പോസ്റ്റുകള്‍ കാണാറുണ്ടാവും. എന്നാല്‍ തിരക്കുകള്‍ക്കിടെ കാണുന്ന ഇവ വായിക്കാന്‍ സാധിക്കാതെ വരും. പിന്നീട് സമയം കിട്ടുമ്പോള്‍ വായിക്കാമെന്ന് വച്ചാല്‍‌ പോസ്റ്റ് ബഹളത്തില്‍ അത് മുങ്ങിപ്പോയിട്ടുമുണ്ടാകും. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പിന്നീട് വായിക്കാനായി സേവ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് Facebook Favorite എന്ന എക്സ്റ്റന്‍ഷന്‍ നല്കുന്നത്.

Save facebook posts - Compuhow.com

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫേസ്ബുക്ക് റിഫ്രഷ് ചെയ്യുക. like ന് സമീപത്തായി Favorite എന്നൊരു ഒപ്ഷന്‍ വന്നതായി കാണാനാവും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ പോസ്റ്റ് സേവ് ചെയ്യാം.
ഇത് വീണ്ടും കാണാന്‍ എക്സ്റ്റന്‍ഷന്‍റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. സേവ് ചെയ്ത പോസ്റ്റുകള്‍ പോപ് അപ്പായി കാണിക്കും. ഇവയില്‍ എണ്ണം പെരുകുമ്പോള്‍ പോസ്റ്റുകള്‍ റീമുവ് ചെയ്യാനുമാകും.

Clear cache ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ സേവ് ചെയ്ത എല്ലാ പോസ്റ്റുകളും ഒരുമിച്ച് ഡെലീറ്റ് ചെയ്യാം.

DOWNLOAD

Comments

comments