ഇമെയിലുകള്‍ പി.ഡി.എഫ് ആയി ക്ലൗഡിലേക്ക് സേവ് ചെയ്യാം


Gmail to drop box - Compuhow.com
ഏത് ഇമെയില്‍ സര്‍വ്വീസാണ് നിങ്ങളുപയോഗിക്കന്നതെങ്കിലും പല പ്രധാന ഇമെയിലുകളും നിങ്ങള്‍‌ ബാക്കപ്പ് ചെയ്യാറുണ്ടാവും, ഒരു അക്കൗണ്ടിലെ ഇന്‍ബോക്സില്‍ മാത്രം കിടന്നാല്‍ അവ യാദൃശ്ചികമായ ഡെലീറ്റ് ചെയ്യപ്പെട്ട് പോകാന്‍ സാധ്യതയുണ്ട്.

ഇമെയില്‍ ബാക്കപ്പിനായി നിരവധി ടൂളുകള്‍‌ ലഭ്യമാണ്. എന്നാല്‍ വ്യത്യസ്ഥമായ ഒരു ബാക്കപ്പ് ടെക്നിക്കാണ് ഇവിടെ പറയുന്നത്. അത് വഴി ഇമെയില്‍ പ്രത്യേക അധ്വാനമൊന്നും കൂടാതെ ക്ലൗഡിലേക്ക് പി.ഡി.എഫ് ഫോര്‍മാറ്റില്‍ സേവ് ചെയ്യാനാവും.

ഇമെയിലുകള്‍ പി.ഡി.എഫിലേക്ക് ഫ്രീയായി കണ്‍വെര്‍ട്ട് ചെയ്ത് നല്കുന്ന സര്‍വീസാണ് pdfconvert.me. ഇതാണ് നമ്മള്‍ ഉപയോഗിക്കുന്നത്. ഓട്ടോമാറ്റിക്കായി ഇമെയിലുകള്‍ [email protected] എന്ന മെയില്‍ അഡ്രസിലേക്ക് അയക്കുകയും അവയെ സേവ് ചെയ്യുകയും ചെയ്യും.

ആദ്യം ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് https://ifttt.com സൈറ്റില്‍ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ഇനി പുതുതായി വരുന്ന മെയിലുകള്‍ കണ്‍വെര്‍ഷനുള്ള മെയില്‍ അഡ്രസിലേക്ക് അയക്കാനായി IFTTT recipe നിര്‍മ്മിക്കുക.
ജിമെയില്‍ Trigger channel ആയി സെറ്റ് ചെയ്യുക.
Create Trigger ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ‘that എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വീണ്ടും ജിമെയില്‍ ‘Action channel’ ആയി സെലക്ട് ചെയ്യുക.

Action എന്നതിന് ‘Send an Email എന്ന ഒപ്ഷന്‍ ലഭിക്കും. അത് തെരഞ്ഞെടുക്കുക. ആറാമത്തെ സ്റ്റെപ്പില്‍ [email protected] എന്നത് To address ല്‍ നല്കുക. അവസാനമായി Create Action ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അവസാന പടിയായി Create Recipe ക്ലിക്ക് ചെയ്യുക.
ഇത്തരത്തില്‍ ലഭിക്കുന്ന മെയിലുകള്‍ ഓട്ടോമാറ്റിക്കായി കണ്‍വെര്‍ട്ട് ചെയ്യപ്പെടും.

ഇത് ഡ്രോപ്പ് ബോക്സിലേക്ക് ബാക്കപ്പ് ചെയ്യാന്‍ നേരത്തെ ക്രിയേറ്റ് ചെയ്ത recipe ഉപയോഗിക്കാം. trigger ല്‍ ലേബല്‍ നെയിം എന്നത് PDF_Backup എന്ന് നല്കുക. ഡ്രോപ്പ് ബോക്സ് അക്കൗണ്ട് പാത്തും ശരിയായി നലകുക. Update ക്ലിക്ക് ചെയ്താല്‍ അക്കൗണ്ടുകള്‍ നിലവല്‍ തുറന്നാണെങ്കില്‍ അവ താനെ കണ്ടെത്തിക്കൊള്ളും.
ജിമെയിലില്‍ PDF_Backup എന്നൊരു ലേബല്‍ ക്രിയേറ്റ് ചെയ്യുക. തുടര്‍ന്ന് Create a new Filter ഒപ്ഷനില്‍ പോയി Doesn’t have ഫീല്‍ഡില്‍ Converted എന്ന് നല്കുക. Create filter with this search ക്ലിക്ക് ചെയ്യുക.
Start it ചെക്ക് ചെയ്ത്, Create filter ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments