ഷോര്‍ട്ട്കട്ട് ഉപയോഗിച്ച് ബ്രൗസറിലെ ചിത്രങ്ങള്‍ സേവ് ചെയ്യാം


പലവിധ സൈറ്റുകളിലായി അനേകം ഇമേജുകള്‍ നാം നിത്യവും കണുന്നുണ്ട്. പലപ്പോഴും ആകര്‍ഷകമായ ചിത്രങ്ങള്‍ നമ്മള്‍ സേവ് ചെയ്യുകയും ചെയ്യും. ബ്രൗസറുകളെല്ലാം ചിത്രം സേവ് ചെയ്യുന്നത് സപ്പോര്‍ട്ട് ചെയ്യും. ചിത്രത്തിന് മേല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് എടുത്താണ് സേവ് ചെയ്യാറ്. ചില ബ്രൗസറുകളില്‍ ചിത്രങ്ങളെല്ലാം ഒരുമിച്ച് സിപ് ഫയലായി സേവ് ചെയ്യാനും സാധിക്കും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി ഹോട്ട് കീ വഴി ഇമേജുകള്‍ എളുപ്പത്തില്‍ സേവ് ചെയ്യുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.
SavePictureAs എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുക. അതുപോലെ അഞ്ച് വ്യത്യസ്ഥ ഫോള്‍ഡറുകള്‍ ഇമേജുകള്‍ സേവ് ചെയ്യുന്നതിനായി സെറ്റ് ചെയ്യുകയും ചെയ്യാം.
SavePictureAs ഒരു പോര്‍ട്ടബിള്‍ ആപ്ലിക്കേഷനാണ്. ഇത് ആദ്യമായി റണ്‍ ചെയ്യുമ്പോള്‍ ഹോട്ട് കീകള്‍ കോണ്‍ഫിഗര്‍ ചെയ്യണം. അഞ്ച് ഫോള്‍ഡറുകള്‍ ഇതില്‍ സെറ്റ് ചെയ്യാം. സിസ്റ്റം ട്രേയിലെ SavePictureAs ഐക്കണില്‍ ക്ലിക്ക് ചെയ്ത് സെറ്റിങ്ങുകള്‍ മാറ്റം വരുത്തുകയും ചെയ്യാം.മൗസ് കഴ്സറിനടിയിലെ ചിത്രം സേവാകും വിധമാണ് സെറ്റ് ചെയ്യുക.
ഇമേജുകള്‍ അതേ പേരില്‍ തന്നെയാണ് സേവാകുക. എന്നാല്‍ ഒരു റിനെയിമിങ്ങ് ഒപ്ഷന്‍ വഴി സേവാകുന്ന ഇമേജുകളുടെ പേര് ഓട്ടോമാറ്റിക്കായി മാറ്റി നല്കാം.
32, 64 ബിറ്റ് വേര്‍ഷനുകളില്‍ ലഭിക്കുന്ന SavePictureAs മിക്കവാറും എല്ലാ ബ്രൗസറുകളിലും വര്‍ക്ക് ചെയ്യും.

Download

Comments

comments