ആന്‍ഡ്രോയ്ഡ് ബാറ്ററി ചാര്‍ജ്ജ് സംരക്ഷിക്കാം


ആവശ്യത്തിനും അനാവശ്യത്തിനുമുള്ള അനേകം ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏറെയുണ്ടാകും. ഇവയൊക്കെ കൂടി പ്രവര്‍ത്തിച്ച് ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ബാറ്ററി ചാര്‍ജ്ജ് വേഗത്തില്‍ തീര്‍ന്നുപോകുന്നതയുള്ള പരാതി പലരും പറയാറുള്ളതാണ്. ബാക്ക് ഗ്രൗണ്ടില്‍ റണ്‍ ചെയ്യുന്ന ആപ്പുകളും, വൈ-ഫി, ബ്ലൂടൂത്തുമൊക്കെ ചാര്‍ജ്ജ് വേഗത്തില്‍ തീരാനിടയാക്കും. വൈ-ഫി ഓണായിക്കിടക്കുമ്പോള്‍ സിഗ്നലിനായി ഫോണ്‍ സെര്‍ച്ച് ചെയ്തുകൊണ്ടിരിക്കും. ഇത് ബാറ്ററി ചാര്‍ജ്ജ് വേഗത്തില്‍ തീര്‍ക്കാനിടയാകുന്നതാണ്.

Wireless minder app - Compuhow.com

ഈ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് Wireless Minder. പെയ്ഡ് ആപ്പായ Juice Defender പോലുള്ളവ നിലവിലുണ്ട്. വളരെ എളുപ്പത്തില്‍ ഇത് സെറ്റ് ചെയ്യാം. വൈഫി, ബ്ലൂടൂത്ത്, ഡാറ്റ തുടങ്ങിയവയൊക്കെ ഇതില്‍ ചെക്ക് ചെയ്ത് ഡിസേബിള്‍ ചെയ്യാനും, ഏനേബിള്‍ ചെയ്യാനുമാകും. ഒരു നിശ്ചിത സമയത്ത് പ്രവര്‍ത്തിക്കും വിധത്തിലും ഇത് സെറ്റ് ചെയ്യാനുമാകും.

DOWNLOAD

Comments

comments