സത്യന്‍-രഞ്ജന്‍പ്രമോദ് ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജുവാര്യരും


മഞ്ജു വാര്യരുടെ മടങ്ങിവരവ് സമയത്ത് ഏറെ കൊട്ടിഘോഷിച്ച മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ചിത്രം ഒടുവില്‍ സംഭവിക്കാന്‍ പോകുന്നു. .രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരിക്കും മഞ്ജുവിന്‍റെ തിരിച്ചുവരവ് എന്നായിരുന്നു കേട്ടിരുന്നത്. എന്നാല്‍ അതു നടന്നില്ല. എന്നാല്‍ അന്ന് നടക്കാതെ പോയ മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ചിത്രം ഒടുവില്‍ സംഭവിക്കാന്‍ പോകുന്നു. രഞ്ജിത്തിന് പകരം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജുവും ലാലും നായികാനായകന്മാരാകുന്നത്. മലയാളത്തിന് ഒരുപിടി മനോഹര കുടുംബചിത്രങ്ങള്‍ സമ്മാനിച്ച രഞ്ജന്‍ പ്രമോദാണ് തിരക്കഥ ഒരുക്കുന്നതെന്നാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഒക്‌ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ ക്രിസ്മസ് റിലീസായിരിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിര്‍മ്മിക്കുന്നത്.

English Summary : Satyan – Ranjan Pramod film – Manju to Play heroine to Mohanlal

Comments

comments