സത്യന്‍ അന്തിക്കാടിന്‍റെ ചിത്രത്തില്‍ ഫഹദിന്‍റെ നായികയായി അമലാപോള്‍


Amala paul
ഇനിയും പേരിട്ടിട്ടില്ലാത്ത ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ അമലാ പോള്‍ നായികയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യം മഞ്‌ജുവാര്യര്‍ ഈ ചിത്രത്തില്‍ ഫഹദിന്റെ നായികയായി വെള്ളിത്തിരയിലേക്ക്‌ തിരിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതു നിഷേധിച്ച സത്യന്‍ അന്തിക്കാട് മഞ്‌ജുവിന്‌ അനുയോജ്യമായ റോളല്ല ഇതെന്നും, പറ്റിയ മറ്റൊരു നടിക്കായുള്ള അന്വേഷണത്തിലാണ്‌ താനെന്നും സത്യന്‍ അന്ന്‌ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ നായികയായി ‘റണ്‍ ബേബി റണ്‍’ എന്ന മലയാളം ചിത്രത്തിലും അമല പ്രത്യക്ഷപ്പെട്ടിരുന്നു. ജോഷി സംവിധാനം ചെയ്‌ത ഈ ചിത്രം വന്‍ ബോക്‌സ് ഓഫീസ്‌ വിജയമായിരുന്നു.

Comments

comments