തക്കാളിയില്‍ ശരണ്യയും കൃഷും


Krish and Saranya Mohan
Saranya Mohan and Krish in Thakkali Movie

തമിഴില്‍ മികച്ച വിജയം നേടിയ നാടോടികള്‍ എന്ന സിനിമയുടെ റീമേക്കായ ഇതു നമ്മുടെ കഥ എന്ന ചിത്രം ഒരുക്കിയ രാജേഷ് കണ്ണങ്കര സംവിധാനം ചെയ്യുന്ന തക്കാളി എന്നചിത്രത്തില്‍ നാടന്‍ മലയാളിപെണ്‍കുട്ടിയായും അനിയത്തിക്കുട്ടിയായും അഭിനയിച്ച് ശ്രദ്ധ നേടിയ ശരണ്യ മോഹന്‍ മോഡേണ്‍ വേഷത്തിലെത്തുന്നു. ജയഭാരതിയുടെയും സത്താറിന്റെയും മകന്‍ കൃഷ് സത്താറാണ് ചിത്രത്തില്‍ നായകനാകുന്നത്.

വ്യത്യസ്ത സംഭവങ്ങളാല്‍ ബന്ധണപ്പെട്ട് കിടക്കുന്ന മൂന്ന് പേരുടെ കഥയാണ് തക്കാളി എന്ന സിനിമയിലൂടെ പ്രമേയം. പണക്കാരനായ യുവാവായി കൃഷും ലേഡി ഡോക്ടറുടെ വേഷത്തില്‍ ശരണ്യയുമെത്തുന്നു വേഷത്തിലാണ് കൃഷ് എത്തുന്നത്. ശരണ്യായാകട്ടെ ഒരു ഡോക്ടറുടെ വേഷത്തിലും. ഡാ തടിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖര്‍ മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരേ സമയം മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് മോഡേണ്‍ വേഷം സ്വീകരിക്കുന്നതെന്ന് ശരണ്യ പറഞ്ഞു.

English Summary : Saranya Mohan and Krish in Thakkali Movie

Comments

comments