ഇന്‍റനെറ്റിലും ഫേസ്ബുക്കിലും വെറുതേ സമയം കളയുന്ന സ്വഭാവം തനിക്കില്ലെന്ന് സനുഷടിവി സീരിയലുകളില്‍ ബാലതാരമായി വന്ന് മിസ്റ്റര്‍ മരുമകനിലൂടെ നായികയായി സിനിമയിലെത്തിയ സനുഷയ്ക്ക് ഷൂട്ടിംഗ് ഇല്ലാത്ത ഇടവേളകളില്‍ നെറ്റില്‍ പരതി വെറുതേ സമയം കളയുന്ന സ്വഭാവം ഇല്ലത്രേ. ആ സമയമെല്ലാം മറ്റു വല്ലരീതിയിലും ഉപയോഗിക്കാനാണ് താനിഷ്ടപ്പെടുന്നതെന്നും സനുഷ പറഞ്ഞു.

യുവതാരമാണെങ്കിലും തന്റെ സമപ്രായക്കാരായ മറ്റുള്ളവര്‍ക്കുള്ളതുപോലെയുള്ള ഫേസ്ബുക്കിലും ഇന്‍റര്‍നെറ്റിനു മുമ്പിലും വെറുതെ സമയം ചിലവഴിക്കാറില്ലെന്നും ഇത്തരം നവീന സാങ്കേതിക വിദ്യയെ വാര്‍ത്താവിനിമയത്തിനുള്ള മാര്‍ഗ്ഗമായിട്ടാണത്രേ സനുഷ കാണുന്നത്, അതിനുവേണ്ടി മാത്രമാണ് ഇത്തരം സൗകര്യങ്ങള്‍ താന്‍ ഉപയോഗിക്കാറുള്ളുവെന്നും സനുഷ പറയുന്നു.

അടുത്തതായി സനുഷ അവതരിപ്പിക്കുന്ന കാമ്പുള്ള വേഷം അനീഷ് അന്‍വറിന്റെ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലാണ്. ഇതുകൂടാതെ ഉണ്ണി മുകുന്ദനൊപ്പം അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രത്തിലും സനുഷ അഭിനയിക്കുന്നുണ്ട്.

Comments

comments