സില്‍ക്ക് സ്മിത വരുന്നു


climax - Keralacinema.com
തെന്നിന്ത്യന്‍ മാദക നടി സില്‍ക്ക് സ്മിതയുടെ ജീവിതം ആധാരമാക്കി നിര്‍മ്മിച്ച ഡര്‍ട്ടി പിക്ചര്‍ ഏറെ ശ്രദ്ധ നേടിയ ബോളിവുഡ് ചിത്രമാണ്. സില്‍ക്കിനെ കഥാപാത്രമാക്കി മലയാളത്തില്‍ നിര്‍മ്മിച്ച ക്ലൈമാക്സ് എന്ന ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും. പുതുമുഖം സണ്ണി സബിന്‍ നായകനായ ചിത്രത്തില്‍ സന ഖാനാണ് സില്‍ക്ക് സ്മിതയുടെ വേഷം ചെയ്യുന്നത്. സുരേഷ് കൃഷ്ണ, ബിജുകുട്ടന്‍, ലക്ഷ്മി ശര്‍മ്മ, തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. കലൂര്‍ ഡെന്നീസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആന്‍റണി ഈസ്റ്റ്മാനാണ് ചിത്രത്തിന്‍റെ കഥ. സംവിധാനം അനില്‍. ചിത്രം നിര്‍മ്മിച്ചത് നൈസ് മുവീസിന്‍റെ ബാനറില്‍ പി.ജെ തോമസ്.ഈ മാസം ചിത്രം തീയേറ്ററുകളിലെത്തും.

Comments

comments