മറിയംമുക്കില്‍ ഫഹദിന്‍റെ ജോ‍ഡിയായി സന അൽത്താഫ്


തിരക്കഥാ കൃത്തായ ജെയിംസ് ആൽബർട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന മറിയംമുക്ക് എന്ന സിനിമയിൽ സന അൽത്താഫ് നായികയാവുന്നു. ഫഹദിന്റെ കാമുകി സലോമിയുടെ വേഷമാണ് സനയുടേത്. മറിയംമുക്ക് എന്ന ഗ്രാമത്തിലെ മുക്കുവന്റെ വേഷമാണ് ഫഹദ് അവതരിപ്പിക്കുക. വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽക്കർ സൽമാന്റെ സഹോദരിയുടെ വേഷം അവതരിപ്പിച്ചത് സനയായിരുന്നു. കടലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ പ്രണയചിത്രത്തില്‍ നേരത്തെ ഹിമ ഡേവിസിനെയായിരുന്നു ഈ വേഷത്തിനായി കണ്ടെത്തിയിരുന്നത്. എന്നാൽ ഹിമ പിന്മാറിയതോടെയാണ് സനയ്ക്ക് നറുക്ക് വീണത്. ഫഹദ് മുക്കുവരുടെ ഭാഷ പറയുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൊല്ലം ജില്ലയിലെ തങ്കശേരി കടപ്പുറമാണ് പ്രധാന ലൊക്കേഷൻ. അജു വർഗീസ്, നെടുമുടി വേണു, സമുദ്രക്കനി എന്നിവർ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

English Summary : Sana Alfath to play heroine to Fahad in Mariam mukku

Comments

comments