സംയുക്ത വരില്ല !അഭിനയരംഗത്ത് നിന്ന് വിവാഹത്തോടെ വിട്ടുപോകുന്ന നടിമാര്‍ തിരിച്ച് വരുമോയെന്നത് എപ്പോഴും വാര്‍ത്തയാണ്. അടുത്തിടെ മഞ്ജു വാര്യര്‍ മടങ്ങി വരുന്നു എന്നു പറഞ്ഞ് മാധ്യമങ്ങളൊക്കെ വാര്‍ത്ത നല്കി. അതുകഴിഞ്ഞ് സംയുക്ത വര്‍മ്മ മടങ്ങി വരുന്നു എന്നതായി വാര്‍ത്ത. എന്നാല്‍ സംയുക്ത സിനിമയിലേക്ക് മടങ്ങുന്നില്ലെന്ന് ഭര്‍ത്താവ് ബിജു മേനോന്‍ പറഞ്ഞു. ഒരു പ്രസിദ്ധീകരണത്തിന് നല്കിയ ഇന്‍റര്‍വ്യവിലാണ് ബിജുമേനോന്‍ ഇക്കാര്യം പറഞ്ഞത്. താന്‍ സംയുക്ത സിനിമയില്‍ വരുന്നതിന് എതിരല്ലെന്നും, മണിരത്നം വിളിച്ചിട്ടുപോലും സംയുക്ത പോകാന്‍ തയ്യാറായില്ലെന്നും ബിജു മേനോന്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും ഇടക്ക് പരസ്യങ്ങളില്‍ സംയുക്ത വര്‍മ്മ അഭിനയിക്കുന്നുണ്ട്. വീട്ടില്‍ നിന്ന് അധികം സമയം മാറിനില്ക്കേണ്ടതില്ല എന്നതാണ് ഇതിന് കാരണമെന്നും ബിജു മേനോന്‍ പറയുന്നു.

Comments

comments