സാംസംഗ് ഗാലക്‌സി ടാബ് 2310


അടുത്ത മാസം പുറത്തിറങ്ങുന്ന സാംസംഗിന്റെ പുതിയ ടാബ്ലറ്റാണ് ഗാലക്‌സി ടാബ് 2310. 7 ഇഞ്ച് സ്‌ക്രീനുള്ള ഈ സെറ്റ് ആന്‍ഡ്രോയ്ഡ് 4.0 ലാണ് വര്‍ക്ക് ചെയ്യുന്നത്.
1 ghz ഡ്യുവല്‍കോര്‍ പ്രൊസസര്‍, 1 ജി.ബി റാം, 3 എം.പി കാമറ എന്നിവ ഇതിലുണ്ട്. വൈഫി, ബ്ലൂടൂത്ത്, 3 ജി എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഈ ടാബ്ലറ്റ്, ജി.പി.എസ് സംവിധാനം ഉള്ളതാണ്. 8,16, 32 ജിബി സ്‌റ്റോറേജ് വേരിയേഷനുകളിലുണ്ട്. മൈക്രോ എസ്.ഡി കാര്‍ഡുപയോഗിച്ച് ഇത് വര്‍ദ്ധിപ്പിക്കാം. 350 ഗ്രാമാണ് ഇതിന്റെ ഭാരം.
ജി.എസ്.എം സിം ഉപയോഗിച്ച് കോളുകളും വിളിക്കാം.

Comments

comments