സാമ്രാജ്യം 2 ഷൂട്ടിംഗ് പൂര്‍ത്തിയായി


Samrajyam 2 - Keralacinema.com
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന സാമ്രാജ്യം 2 ചിത്രീകരണം പൂര്‍ത്തിയായി. തൊണ്ണൂറുകളില്‍ ജോമോന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച സാമ്രാജ്യം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. പേരരശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അധോലോകം പശ്ചാത്തലമാകുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് വിദേശ രാജ്യങ്ങളിലാണ്. മനോജ് കെ. ജയന്‍, മധു, വിജയരാഘവന്‍, ദേവന്‍, സുരാജ് വെഞ്ഞാറമൂട്, റിയാസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. അജ്മല്‍ ഹസന്‍, ബൈജു ആദിത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments