സാമ്രാജ്യം 2- തിരക്കഥാകൃത്ത് ഔട്ട്?


Samrajyam 2 controversy - Keralacinema.com
ചിത്രീകരണം കഴിഞ്ഞപ്പോള്‍ തന്നെ പുറത്താക്കിയെന്ന പരാതിയുമായി തിരക്കഥാകൃത്ത് രംഗത്ത്. സാമ്രാജ്യം 2 ന്‍റെ സംവിധായകനും, നിര്‍മ്മാതാക്കള്‍ക്കുമെതിരെ രചയിതാവ് മുഹമ്മദ് ഷഫീക്ക് കുന്നുങ്ങലാണ് പരാതിയുമായി രംഗത്ത് വന്നത്. ചിത്രീകരണം കഴിയുന്നത് വരെ തന്നെ കൂടെ നിര്‍ത്തി, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതോടെ പുറത്താക്കുകയായിരുന്നവെന്നാണ് പരാതി. തിരക്കഥാകൃത്തിന്‍റെ പേര് മാറ്റി സംവിധായകന്‍റെ പേര് വച്ചുവെന്നും മുഹമ്മദ് ഷഫീഖ് ആരോപിച്ചു. ബിഗ്ബ്ജറ്റ് ചിത്രമായ സാമ്രാജ്യം 2 സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകനായ പേരരശാണ്.

Comments

comments