സാമ്രാജ്യം-2 റിലീസിനെത്തുന്നു


നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് വൈകിയ സാമ്രാജ്യം രണ്ടാം ഭാഗം ഒടുവില്‍ തടസ്സങ്ങളെല്ലാം നീക്കി റിലീസിനെത്തുന്നു. തിരക്കഥയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കിക്കിട്ടിയ സാഹചര്യത്തില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് അജ്മല്‍ ഹസ്സന്‍ അറിയിച്ചു. തിരുപ്പാച്ചി, ശിവകാശി, തിരുപ്പതി തുടങ്ങിയ ഹിറ്റ് തമിഴ് ചിത്രങ്ങളുടെ സംവിധായകനായ പേരരശാണ് സാമ്രാജ്യം-2 ഒരുക്കിയത്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമാണ് ‘സാമ്രാജ്യം ടു: സണ്‍ ഓഫ് അലക്‌സാണ്ടര്‍’. മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മകനായി ജോര്‍ദാന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിരക്കുന്നത്. ഉണ്ണിമുകുന്ദനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

English Summary : Samrajyam 2 is gearing up for the release

Comments

comments