സാജന്‍‌ മടങ്ങിവരുന്നു


Progress report - Keralacinema.com
ഒരു കാലത്ത് ഹിറ്റ് കുടുംബചിത്രങ്ങളുടെ സൃഷ്ടാവായിരുന്ന സാജന്‍ ഏറെ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മടങ്ങി വരുന്നു. പ്രോഗ്രസ് റിപ്പോര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും. സിദ്ധിഖ്, ലാലു അലക്സ്, ഗീത, പി.ശ്രീകുമാര്‍, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കൊച്ചുമാവേലി ഫിലിംസാണ്. കുടുംബപശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് പി.എന്‍ അജയകുമാര്‍, എം.എസ് സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

Comments

comments