സ്പാമുകള്‍ സേഫായി തുറക്കാമോ?


ഇമെയിലില്‍ ലഭിക്കുന്ന സ്പാമുകള്‍ തുറക്കുന്നത് കംപ്യൂട്ടറിന്റെ സുരക്ഷക്ക് ഭീഷണിയാകുമോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ആവശ്യമായ മുന്‍കരുതലുകളെടുത്താല്‍ ഇതിന്റെ ആപത് സാധ്യത കുറയ്ക്കാം. നിങ്ങള്‍ സബ്സ്ക്രൈബ് ചെയ്യുന്ന സര്‍വ്വീസുകളില്‍ നിന്നുള്ള മെയിലുകളാണെങ്കില്‍ റിസ്ക് കുറവായിരിക്കും. എന്നിരുന്നാലും സസ്പെക്ടഡ് മെയിലുകള്‍ തുറക്കുന്നതിന് മുമ്പ് ചില മുന്‍കരുതലുകളെടുക്കാം.
ആദ്യമായി നിങ്ങളുടെ സിസ്റ്റത്തില്‍ ആന്റി വൈറസ് സിസ്റ്റം ഉണ്ടെന്നും അത് അപ്ഡേറ്റഡാണെന്നും ഉറപ്പ് വരുത്തുക.
നിങ്ങള്‍ മെയില്‍ ചെക്ക് ചെയ്യാനുപയോഗിക്കുന്ന ബ്രൗസറില്‍ ഇമെയില്‍ സെറ്റിംഗ്സില്‍ ഡിസ്പ്ലേ ചെയ്യാനുള്ള ഒപ്ഷന്‍ ഓഫ് ചെയ്തിരിക്കാന്‍ ശ്രദ്ധിക്കുക.
പരിചിതമായ ഒരു സോഴ്സില്‍ നിന്നാണ് സ്പാം വന്നതെങ്കില്‍ അതിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയശേഷം മാത്രം തുറക്കുക.

Comments

comments