സേഫ് മോഡ് ….


മിനിമം ഫീച്ചറുകള്‍ മാത്രം ഉപയോഗിച്ച് വിന്‍ഡോസ് റണ്‍ ചെയ്യുന്നതിനാണ് സേഫ് മോഡ് എന്ന് പറയുന്നത്. ഇങ്ങനെ റണ്‍ ചെയ്യുമ്പോള്‍ അനാവശ്യമായ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകളൊന്നും പ്രവര്‍ത്തിക്കുകയില്ല. വിന്‍ഡോസിന് പ്രശ്നം സൃഷ്ടിക്കുന്ന പ്രോഗ്രാമുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സേഫ് മോഡ് ഉപയോഗിക്കാം.
വിവിധ വേര്‍ഷനുകളില്‍ വിവിധ രീതിയിലാണ് സേഫ് മോഡ് റണ്‍ ചെയ്യിക്കുക.

വിന്‍ഡോസ് എക്സ്.പി, വിസ്റ്റ, സെവന്‍ തുടങ്ങിയവയില്‍ സേഫ് മോഡ് കിട്ടാന്‍ കംപ്യൂട്ടര്‍ ഓണ്‍ ചെയ്ത് F8 തുടര്‍ച്ചയായി അമര്‍ത്തുക. തുടര്‍ന്ന് എന്‍റര്‍ അടിച്ച് സേഫ് മോഡ് സെലക്ട് ചെയ്യാം.
എന്നാല്‍ ഇത് ലഭിക്കുന്നില്ലയെങ്കില്‍ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ശരിയായി ബൂട്ട് ചെയ്യാത്തതിനാല്‍ അഡ്വാന്‍സ്ഡ് ബൂട്ട് ഒപ്ഷന്‍ തുറന്നുവരും. അവിടെ നിന്ന് സേഫ് മോഡ് സെലക്ട് ചെയ്യാം.
സേഫ് മോഡില്‍ പല ഒപ്ഷനുകളുണ്ട്.
Safe mode - Compuhow.com
1. Safe Mode – ഏറ്റവും ബേസിക് ഫീച്ചറുകള്‍ മാത്രമുള്ള ഒപ്ഷനാണിത്. സാധാരണ കാണുന്ന പ്രശ്നങ്ങള്‍ ട്രബിള്‍ ഷൂട്ട് ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്.

2. Safe Mode with Networking – ഈ രീതിയില്‍ ഇന്‍ര്‍നെറ്റോ, നെറ്റ്‍വര്‍ക്കോ ഉപയോഗിക്കാം. ഇന്റര്‍നെറ്റിന്‍റെ സഹായത്തോടെ പ്രശ്നങ്ങള്‍ ട്രബിള്‍ഷൂട്ട് ചെയ്യാന്‍ ഇതുപയോഗിക്കാം.

3. Safe Mode with Command Prompt
വിന്‍ഡോസ് കമാന്‍ഡ് പ്രോംപ്റ്റ് ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മോഡാണിത്.

Comments

comments