സൈറ്റുകളില്‍ ലോഗിന്‍ ചെയ്യാന്‍ ഫേസ് ബുക്ക്, ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?


ഉപയോഗപ്രദവും രസകരവുമായ ഒട്ടേറെ സൈറ്റുകള്‍ ഏറെയുണ്ട്. ഇന്ന് ഇത്തരത്തില്‍ ഒട്ടേറെ സൈറ്റുകളില്‍ ലോഗിന്‍ ചെയ്യാന്‍ ഗൂഗിള്‍, ഫേസ് ബുക്ക് പോലുള്ള സൈറ്റുകളിലെ അക്കൗണ്ടാണ് ആവശ്യപ്പെടാറ്. ഇത് സുരക്ഷിതമാണോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ഏറെ പ്രമുഖ സൈറ്റുകളില്‍ ഫേസ്ബുക്ക് അക്കൗണ്ടാണ് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ലോഗിന്‍ ചെയ്യുന്നതുകൊണ്ട് പലമെച്ചങ്ങളും , ദോഷവും ഉണ്ട്.


ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണമെന്നത് പല സൈറ്റുകളിലായി നിരവധി പാസ്വേഡുകളും, യൂസര്‍നെയിമും ഓര്‍ത്തുവെയക്കേണ്ടതില്ല എന്നതാണ്.
വ്യക്തിപരമായ വിവരങ്ങള്‍ ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള സൈറ്റുകളില്‍ നിന്ന് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കുറവാണ്.
അനേകം യൂസര്‍ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്യുന്നത് കൊണ്ടുള്ള പ്രയാസം ഒഴിവാക്കാനും ഇതുവഴി സാധിക്കും.
എല്ലാ അക്കൗണ്ടുകള്‍ക്കും ഒരു യൂസര്‍നെയിമും പാസ്വേഡും ഉപയോഗിക്കുക എന്നത് അത്ര ബുദ്ധിപരമായ കാര്യമല്ല. അഥവാ നിങ്ങള്‍ മറന്ന് പോവാനിടയായാല്‍ എല്ലാ സര്‍വ്വീസുകളും നിങ്ങള്‍ക്ക് ലഭ്യമല്ലാതാവും.
അഥവാ ഹാക്ക് ചെയ്യപ്പെട്ടാല്‍ ഏതൊക്കെ സര്‍വ്വീസുകളാണ് ഉപയോഗിക്കുന്നത് എന്ന് മനസിലാക്കി അവയും ഹാക്ക് ചെയ്തപ്പെട്ടേക്കാം

Comments

comments