ആംബുജാക്ഷന്‍റെ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് റോഷന്‍ ആന്‍ഡ്രൂസ് ചിറക് നല്‍കുന്നു


Roshan Andrews is Giving Wings for Ambujakshans Broken Dreams

അംബുജാക്ഷന്‍ എന്ന തയ്യല്‍ക്കാരനെയും തയ്യല്‍ക്കാരന്‍റെ ചിറകൊടിഞ്ഞ കിനാവുകളെയും അത്രവേഗം മലയാളികള്‍ മറന്നു കാണാന്‍ ഇടയില്ല. അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ അംബുജാക്ഷൻ എഴുതിയ തയ്യൽക്കാരന്റെയും സുമതിയുടെയും കഥന കഥ കേട്ട് മലയാളികള്‍ വളരെയധികം ചിരിച്ചിട്ടുണ്ട്. പറഞ്ഞ ‘ചിറകൊടിഞ്ഞ കിനാവുകൾ’ മലയാളികൾ ഒരിക്കലും മറക്കാനിടയില്ല. അഴകിയ രാവണൻ എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച അംബുജാക്ഷൻ എന്ന തയ്യൽക്കാരനായ നോവലിസ്റ്റ് സിനിമ പിടിക്കാൻ തന്റെ സുഹൃത്തായ ശങ്കർ ദാസ് എന്ന പുതുപണക്കാരനോട്‌ പറയുന്ന കഥയാണിത്. അന്നത്തെ ആ അംബുജാക്ഷനെ വീണ്ടും വെള്ളിത്തിരയിലേക്ക് കൊണ്ടു വരുന്നത് റോഷൻ ആൻഡ്രൂസ് ആണ്. അംബുജാക്ഷനായി അഭിനയിച്ച ശ്രീനിവാസന്‍ തന്നെയാണ് യഥാര്‍ത്ഥ ചിത്രത്തിന് തിരക്കഥയെഴുതുന്നതും. ചിറകൊടിഞ്ഞ കിനാവുകൾ എന്ന തന്റെ നോവലിനെ സിനിമയാക്കാൻ ശ്രമിക്കുന്ന അംബുജാക്ഷന് പറ്റുന്ന അമളികളും അബദ്ധങ്ങളുമാണ് ഈ പുതിയ ചിത്രത്തിന് ഇതിവൃത്തമാകുക. റോഷന്‍ ആന്‍ഡ്രൂസിന്‍റെ ആദ്യചിത്രമായ ഉദയനാണ് താരത്തിന് തിരക്കഥ ഒരുക്കിയതും ശ്രീനിവാസൻ തന്നെയാണ്.

English Summary : Roshan Andrews is giving wings for Ambujakshans Broken Dreams

Comments

comments