ആറു ക്ലൈമാക്‌സുകളുള്ള ചിത്രവുമായി രൂപേഷ് പീതാംബരന്‍‘തീവ്ര’ത്തിന്‍റെ സംവിധായകന്‍ രൂപേഷ് പീതാംബരന്‍ ആറു ക്ലൈമാക്സുമായി ഒരു മലയാള ചിത്രം ഒരുക്കുന്നു. യു റ്റു ബ്രൂട്ടസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്രീനിവാസന്‍, അജു വര്‍ഗീസ്‌, അഹമ്മദ്‌ സിദ്ദിഖ്‌, അനു മോഹന്‍, അമാല്‍ഡ്‌ ലിസ്‌, എബിസിഡി ഫെയിംടോവിനോ തോമസ്‌ എന്നിവരാണ്‌ ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഈ ചിത്രത്തിന്‍റെ ചിത്രീകരണം സെപ്‌റ്റംബറില്‍ ആരംഭിക്കും. മൂന്നു ക്ലൈമാക്സുള്ള പൃഥ്വിവിരാജ് ചിത്രമായ ഒരു സിനിമാക്കഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്‌ ഏതാനും ദിവസം മുന്‍പാണ്‌.

English Summary : Roopesh Peethambaram Introduce 6 Climax Movie

Comments

comments