തനിക്ക്‌ പ്രായത്തില്‍ കവിഞ്ഞ പക്വത തോന്നുന്നുവെന്ന് റീനുമാത്യൂസ്


താന്‍ ചെറുപ്പമാണെന്നും സ്‌ഥിരമായി വീട്ടമ്മയുടെ വേഷം ചെയ്യുന്നതിനാല്‍ തനിക്ക്‌ പ്രായത്തില്‍ കവിഞ്ഞ പക്വത തോന്നുന്നതാണെന്നും നടി റീനു മാത്യൂസ്. താന്‍ സിനിമയില്‍ ചെയ്യുന്ന കഥാപാത്രങ്ങളേക്കാള്‍ ചെറുപ്പമാണെന്ന്‌ റീനു പറയുന്നു. ആദ്യ ചിത്രമായ ഇമ്മാനുവല്‍ മുതല്‍ റീനു മാത്യുവിനെ തേടി വീട്ടമ്മയുടെ വേഷമാണ്‌ വരുന്നത്‌. ഇത്‌ തനിക്ക്‌ പ്രായത്തില്‍ കവിഞ്ഞ പക്വത തോന്നുന്നത്‌ കൊണ്ടാകാമെന്നും റീനു പറഞ്ഞു. രണ്ട്‌ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച റീനു ഏറ്റവും പുതിയ ചിത്രമായ സപ്‌തമശ്രീ തസ്‌ക്കരയില്‍ പൃഥ്വിരാജിന്റെ ഭാര്യയായാണ്‌ അഭിനയിച്ചിരക്കുന്നത്‌. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഇയ്യോബിന്റെ പുസ്‌തകം എന്ന ചിത്രത്തില്‍ ലാലിന്റെ ഭാര്യാ വേഷമാണ്‌ റീനുവിന്‌.

English summary : Rinu Mathews says that she look older than her age

Comments

comments