
ഗീതാഞ്ജലിയെന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിലേക്ക് കടന്നു വന്ന കീര്‍ത്തി മേനക ദിലീപിന്റെ നായികയായി വീണ്ടും വരുന്നു. റാഫി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും വരുന്നത്. സര്‍ക്കസ് കൂടാരത്തിലെ മൃഗപരിശീലകനായിട്ടാണ് ദിലീപ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തില്‍ കീര്‍ത്തിയ്‌ക്കൊപ്പം ഹണി റോസ്, മിയ ജോര്‍ജ്ജ് എന്നിവരും നായികമാരായി എത്തുന്നുണ്ട്. കൊച്ചിയാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേന്‍. ദിലീപിന്റെ നായികയാവുന്നതോടെ മലയാളത്തില്‍ കീര്‍ത്തിയ്ക്ക് കൂടുതല്‍ സ്വീകാര്യത കൈവരുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.
English Summary: Ring master, the new film of keerti menka