റിമി ടോമി ആഷിഖ് അബു ചിത്രത്തില്‍


rimi tomy - Keralacinema.com
ഗായിക, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ പ്രശസ്തയായ റിമി ടോമി ഇനി വെള്ളിത്തിരയിലേക്കും. ആഷിഖ് അബുവിന്‍റെ പുതിയ സംരംഭമായ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലാണ് ഒരു പ്രധാന റോളിലൂടെ റിമി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ടിനി ടോമിന്‍റെ ജോടിയാണ് റിമി ഈ ചിത്രത്തില്‍. അഞ്ച് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ച് സുന്ദരികള്‍. അന്‍വര്‍ റഷീദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എന്നിവരും സംവിധായകരായുണ്ട്. പ്രൊജക്ടിന്‍റെ മേല്‍നോട്ടം അമല്‍ നീരദാണ്. കാവ്യ മാധവനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments