റിമ കല്ലിങ്കല്‍ ജോണ്‍ ബ്രിട്ടാസിന്‍റെ നായികയാവുന്നു


Rima Kallingal to become the heroine of John Britas

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നായകനാകുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍ നായികയായെത്തുന്നു. മധു കൈതപ്രം സംവിധാനം ചെയുുന്ന ചിത്രത്തിന് സില്‍വര്‍ ലൈറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന് ശേഷം നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ ലഭിച്ച റീമയ്ക്ക് ഇതിലും മികച്ച കഥാപാത്രം തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണ്ണമായും ഒമാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ് 2014 ജനുവരിയില്‍ തുടങ്ങുമെന്നാണ് അറിയുന്നത്. പ്രതാപ് പോത്തന്‍ മനോജ് കെ ജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒമാന്‍കാരെയും അവിടത്തെ കുടിയേറ്റക്കാരെയും കുറിച്ചുള്ള ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് സിവി ബാലകൃഷ്ണനാണ്.

English Summary : Rima Kallingal to become the Heroine of John Britas

Comments

comments