വിവാഹത്തിനായി മതം മാറില്ലെന്ന് റിമ കല്ലിങ്കല്‍സംവിധായകന്‍ ആഷിക് അബുവുമായുള്ള യുവ നടി റിമ കല്ലിംഗലിന്റെ പ്രണയം പുറത്തു വന്നിട്ട് കുറച്ച് നാളുകളേ ആയുള്ളൂ. പല രീതിയിലും നിലവിലുള്ള സമ്പ്രദായങ്ങളെ തച്ചുടച്ചുകൊണ്ട് ഒരുമിച്ച് ജീവിതം തുടങ്ങിയ ആഷിക് അബുവിനും റിമാ കല്ലിങ്കലിനും പുതിയ വെല്ലുവിളി ഉയര്‍ത്തി ‘മതം’ ഇരുവര്‍ക്കുമിടയില്‍ മതിലുകള്‍ പണിതു. അതിനിടെ മറ്റൊരു ഗോസിപ്പും വന്നു ചേര്‍ന്നു. രണ്ടു മതത്തില്‍ പെട്ടവരായതുകൊണ്ട് റിമാ കല്ലിങ്കല്‍ ആഷിക് അബുവിന്റെ മതത്തില്‍ ചേര്‍ന്ന് പുതിയ പേര് സ്വീകരിക്കണമെന്നും അല്ലെങ്കില്‍ വിവാഹം നടക്കുകയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

എന്നാല്‍ അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ റിമ ആഷിക്കിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചു. വിവാഹത്തിനായി താന്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് റിമ വ്യക്തമാക്കി. വിവാഹം അധികം വൈകാതെ ഉണ്ടാകും. എന്നാല്‍ തീയതിയൊന്നും തീരുമാനിച്ചിട്ടില്ലെന്നും ആഷികും റിമയും പറഞ്ഞു.

Comments

comments