ഗ്യാങ്സ്റ്ററില്‍ മമ്മൂട്ടിയുടെ നായികയായി റിമആഷിക് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്ററിലാണ് റിമ മമ്മൂട്ടിയുടെ നായികയായെത്തുന്നു. അക്ബര്‍ അലി ഖാന്‍ എന്ന അധോലോക നായകനയാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തുന്നത്. മമ്മൂട്ടിയ്ക്കും റിമയ്ക്കും പുറമെ യുവനായകന്‍ ഫഹദ് ഫാസില്‍, ഡാ തടിയാ ഫെയിം ശേഖര്‍ മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യും.

സോള്‍ട്ട് & പെപ്പറിന് ശേഷം ആഷിക് അബു പ്രഖ്യാപിച്ച പ്രോജക്ടാണ് ഗ്യാങ്സ്റ്റര്‍. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാത്തതിനാല്‍ ചിത്രം വൈകുകയായിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കും.

Comments

comments