മമ്മൂട്ടിയുടെ ജീവിത കഥയെഴുതാന്‍ റിമയെത്തുന്നു


Rima comes with Mammotty’s Biography

ക്യാമറാമാന്‍ വേണു വീണ്ടും സംവിധാനം ചെയ്യുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ യുവനടി റിമ കല്ലിങ്കൽ മമ്മൂട്ടിയുടെ ആത്മകഥയെഴുതുന്നു. ദയ എന്ന സിനിമയ്ക്കു ശേഷം ക്യാമറാമാന്‍ വേണു വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ജയിലിൽ നിന്ന് മോചിതനായ തടവുകാരന്റെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ യുവനടി റിമ കല്ലിങ്കലിന് മാദ്ധ്യമ പ്രവർത്തകയുടെ വേഷമാണ്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ പ്രതാപ് പോത്തൻ, നെടുമുടി വേണു, ജോയ് മാത്യൂ, ശശി കുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. മാർച്ചിൽ കോഴിക്കോട് ഷൂട്ടിംഗ് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്‍റെ കഥ ആർ.ഉണ്ണിയാണ് രചിക്കുന്നത്. സംവിധായകൻ രഞ്ജിത്താണ് സിനിമ നിർമിക്കുന്നത്. കമ്മത്ത് & കമ്മത്ത്, ബാവൂട്ടിയുടെ നാമത്തിൽ എന്നീ സിനിമകളിലും റിമ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു.

English Summary : Rima comes with Mammotty’s Biography

Comments

comments