നഷ്ടപ്പെട്ട ഫേസ്ബുക്ക് പാസ് വേഡ് റീസെറ്റ് ചെയ്യാം – ട്രസ്റ്റഡ് കോണ്ടാക്ട്


ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു സംവിധാനമാണ് Trusted Contacts. ഇതിന്റെ പ്രവര്‍ത്തനമെന്നത് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുക്കാന്‍ മൂന്നുമുതല്‍ അഞ്ച് വരെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കുകയെന്നതാണ്.
എങ്ങനെയാണ് Trusted Contacts ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് റിക്കവര്‍ ചെയ്യുന്നതെന്ന് നോക്കാം.

ആദ്യം ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് Security Settings ല്‍ പോവുക.
ഇനി Trusted Contacts ലെ Choose Trusted Contacts ല്‍ ക്ലിക്ക് ചെയ്യുക.
മൂന്ന് ഫേസ്ബുക്ക് കോണ്ടാക്ടുകള്‍ മിനിമം സെലക്ട് ചെയ്യണം. വിശ്വാസ്യതയുള്ളവരും, നിങ്ങള്‍ക്ക് എളുപ്പം ഫോണില്‍ കോണ്ടാക്ട് ചെയ്യാന്‍ കഴിയുന്നവരുമാകണം ഇവര്‍.
നിങ്ങള്‍ ഇങ്ങനെ ആഡ് ചെയ്യുന്നവര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കും. വേണമെങ്കില്‍ പിന്നീട് ആഡ് ചെയ്തവരെ ഒഴിവാക്കി മറ്റാരെയും ഇതില്‍ ചേര്‍ക്കാനുമാകും.
നിങ്ങളുടെ പ്രൈമറി, സെക്കന്‍ഡറി ഇമെയിലുകള്‍ ഉപയോഗിക്കാനാവാതെ വരുന്ന സമയത്ത് ഇത് ഉപയോഗിക്കാം. ഇത് മൂന്ന് സ്റ്റെപ്പുകളുള്ള പ്രവര്‍ത്തനമാണ്.
Trusted-contacts - Compuhow.com
ആദ്യം നിങ്ങള്‍ സെലക്ട് ചെയ്ത് Trusted Contacts നല്കുക.
ഇത് വഴി അവര്‍ക്ക് ഒരു യു.ആര്‍.എല്‍ നല്കുപ്പെടുകയും നിങ്ങള്‍ അക്കൗണ്ട് ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് എന്ന് വെരിഫൈ ചെയ്യുകയും ചെയ്യണം.
തുടര്‍ന്ന് അവര്‍ക്ക് ഒരു കോഡ് ലഭിക്കും. അത് നിങ്ങള്‍ മനസിലാക്കി ഓരോ കോളത്തിലും നല്കണം.

തുടര്‍ന്ന് അവര്‍ക്ക് നിങ്ങളെ സഹായിക്കുന്നതിനുള്ള മെസേജ് ലഭിക്കും.
അവരത് സ്വീകരിച്ചാല്‍ ഒരു കോഡ് നിങ്ങള്‍ക്ക് പാസ് ചെയ്യാനായി നല്കപ്പെടും.
ഇവ ഫോണ്‍വഴിയോ മറ്റോ സ്വീകരിച്ച് അവ എന്റര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് വീണ്ടും ഫേസ്ബുക്ക് അക്കൗണ്ട് ആക്സസ് ചെയ്യാനാവും.
സാധാരണഗതിയില്‍ ഈ സംവിധാനം ആവശ്യം വരില്ലെങ്കിലും ഹാക്കിംഗിന് ഇരയായാല്‍ ഇത് ഉപകാരപ്പെടും.

Comments

comments