കറപ്റ്റ് എം.കെ.വി ഫയലുകള്‍ റിപ്പയര്‍ ചെയ്യാം


ഇന്റര്‍നെറ്റില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്ലേ ചെയ്യുമ്പോള്‍ ചിലപ്പോള്‍ പ്ലേ ആവാതെ വരികയോ, സൗണ്ട് മാത്രം ലഭിക്കുന്ന വിധത്തിലാവുകയോ ചെയ്യാം. എം.കെ.വി ഫയലുകള്‍ ഇന്ന് സിനിമകള്‍ക്കും മറ്റും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ഫോര്‍മാറ്റാണ്. ഡൗണ്‍ലോഡ് ചെയ്ത എം.കെ.വി ഫയലുകള്‍ പ്ലേ ആവാതെ വന്നാല്‍ റിപ്പയര്‍ ചെയ്യാനുപയോഗിക്കാവുന്ന ഒരു ടൂളാണ് Meteorite
വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം.

പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. റണ്‍ ചെയ്ത് കറപ്റ്റായ ഫയല്‍ ഡ്രാഗ് ചെയ്ത് ഇതിലേക്കിടുക. ഇങ്ങനെ ചെയ്യുമ്പോള്‍ അതിന്റെ റിപ്പയറിങ്ങ് പ്രോസസ് കാണിക്കും. ഫയല്‍ നേരിട്ടാണ് ഇതില്‍ പ്രൊസസ് ചെയ്യുക. അതിവാല്‍ ഒറിജിനല്‍ ഫയല്‍ വേണമെങ്കില്‍ ബാക്കപ്പ് ചെയ്ത് വെക്കാവുന്നതാണ്. പാതിവഴിക്ക് ഡൗണ്‍ലോഡിങ്ങ് നിര്‍ത്തപ്പെട്ട ഫയലുകള്‍ ഇതുപയോഗിച്ച് കറക്ട് ചെയ്ത് പ്ലേ ചെയ്യാന്‍ സാധിക്കും.
വിന്‍ഡോസ്, മാക്, ലിനക്സ് വേര്‍ഷനുകള്‍ ഈ പ്രോഗ്രാമിനുണ്ട്.
meteorite.sourceforge.net

Comments

comments