രഞ്ജിനി വീണ്ടും


Renjini_haridas  - Keralacinema.com
കാണികള്‍ കയ്യൊഴിഞ്ഞെങ്കിലും രഞ്ജിനി ഹരിദാസിനെ ഉപേക്ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറല്ല. എന്‍ട്രി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തി രഞ്ജിനിക്ക് ആദ്യ ശ്രമം പക്ഷേ അനുകൂലമായില്ല. നിലം തൊടാതെ പോയ എന്‍ട്രിക്ക് ശേഷം വീണ്ടും രഞ്ജിനിക്ക് അവസരം ലഭിച്ചിരിക്കുന്നു. ഒറ്റ ഒരുത്തിയും ശരിയല്ല എന്നാണ് ചിത്രത്തിന്‍റെ പേര്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ നിര്‍ത്തിയതോടെ അവതാരക വേഷം വിട്ട് ജഡ്ജായി മാറിയ രഞ്ജിനി ഇപ്പോള്‍ ഏഷ്യാനെറ്റിലും, അമൃത ചാനലിലും പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നുണ്ട്.

Comments

comments