ഹാര്‍ഡ് ഡിസ്‌കിലെ ഡാറ്റ പൂര്‍ണ്ണമായും നീക്കാം..


ഹാര്‍ഡ് ഡിസ്‌കുകളിലെ ഡാറ്റകള്‍ ശരിയായ രീതിയില്‍ നശിപ്പിക്കാതെ കംപ്യൂട്ടറുകള്‍ കൈമാറുകയോ, വില്‍ക്കുകയോ ചെയ്താല്‍ അത് റിക്കവര്‍ ചെയ്യാനും നിങ്ങളുടെ പേഴ്‌സണല്‍ വിവരങ്ങള്‍ പുറത്തറിയാനും ഇടവന്നേക്കാം. ഈ സാഹചര്യങ്ങളില്‍ വ്യക്തിപരമായ വിവരങ്ങളും മറ്റും ഉള്ള ഹാര്‍ഡ് ഡിസ്‌കുകളില്‍ നിന്ന് ഡാറ്റകള്‍ പൂര്‍ണ്ണമായും ഡെലീറ്റ് ചെയ്ത ശേഷം വേണം ഇവ ഉപേക്ഷിക്കുകയോ, വില്‍ക്കുകയോ ചെയ്യേണ്ടത്.
ഇതിനായി ചെയ്യാവുന്ന ഒരു മാര്‍ഗ്ഗം DBAN എന്ന സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക.ഇത് ഒരു സിഡിയില്‍ റൈറ്റ് ചെയ്യുക.
ഇനി സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്ത് സി.ഡി റണ്‍ചെയ്യുക.
എന്റര്‍ അമര്‍ത്തി ഹാര്‍ഡ് ഡ്രൈവ് സെലക്ട് ചെയ്യുക.
quick erase അല്ലെങ്കില്‍ മറ്റ് ഒപ്ഷനില്‍ നിന്ന് സെലക്ട് ചെയ്യുക.
ശ്രദ്ധിക്കുക..ഇങ്ങനെ ചെയ്താല്‍ പിന്നീട് ഹാര്‍ഡ് ഡിസ്‌ക് ഉപയോഗിക്കാനാവില്ല.

ഇതല്ലാതെ പേഴ്‌സണല്‍ ഫയലുകള്‍ ഡെലീറ്റ് ചെയ്യാനാണെങ്കില്‍ Eraserഎന്ന പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യുക.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുക. നിങ്ങള്‍ ഒരു സെക്യുര്‍ ഡെലീറ്റ് മെത്തേഡ് സെലക്ട് ചെയ്യേണ്ടതുണ്ട്. DoD 3 മതിയാകും.

Comments

comments