യൂട്യൂബില്‍ പരസ്യങ്ങളില്ലാതെ വീഡിയോ കാണാം (new)


യുട്യൂബ് ഏറെ ജനപ്രിയമാണ്. വീഡിയോ കാണാനും ഷെയര്‍ ചെയ്യാനും ഇത്ര നല്ല മറ്റൊരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്ല എന്ന് തന്നെ പറയാം. എന്നാല്‍ ടി.വി ചാനലുകള്‍ക്ക് സമമാണ് യുട്യൂബിന്റെ അവസ്ഥ. പരസ്യംകൊണ്ടൊരഭിഷേകമാണ് സൈറ്റില്‍ നിറയെ. ആഡ്സെന്‍സ് എനേബിള്‍ ചെയ്തിട്ടില്ലെങ്കിലും അപ് ലോഡ് ചെയ്ത വീഡിയോകളില്‍ പരസ്യം വരും. പലപ്പോഴും ഇത് ഒരു ശല്യമായി തോന്നാം.

ക്രോമിലും, ഫയര്‍ഫോക്സിലും യൂട്യൂബ് വീഡിയോകളിലെ പരസ്യം നീക്കം ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു ആഡോണാണ് ScrewAds. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് സെറ്റിങ്ങുകളില്‍ മാറ്റമൊന്നും വരുത്തേണ്ടതില്ല, താനെ പരസ്യങ്ങള്‍ മാറ്റപ്പെട്ടുകൊളളും.
യുട്യൂബ് വീഡിയോകള്‍ ധാരാളം കാണുകയും, പരസ്യം ക്ലിക്കുചെയ്തും, ക്ലോസ് ചെയ്തും ക്ഷീണിച്ചവര്‍ക്ക് ധൈര്യമായി ScrewAds ട്രൈ ചെയ്ത് യൂട്യൂബ് അനുഭവം മെച്ചപ്പെടുത്താം.
Remove youtube ads - Compuhow.com
http://screwads.github.com/ScrewAds/

Comments

comments