ബ്രൗസറില്‍ പ്രൈവറ്റ് ബ്രൗസിങ്ങ് ഒപ്ഷന്‍ ഒഴിവാക്കാം


private browsing - Compuhow.com
പ്രൈവറ്റ് ബ്രൗസിങ്ങ് എന്ന സംവിധാനം പലരും ഉപയോഗിക്കുന്നതാണ്. ഇന്‍റര്‍നെറ്റില്‍ എന്ത് ചെയ്യുന്നു എന്ന വിവരം ശേഖരിക്കപ്പെടാതെ ബ്രൗസ് ചെയ്യാനാണല്ലോ ഈ സൗകര്യം ഉപയോഗിക്കുന്നത്. എല്ലാ ബ്രൗസറുകളിലും ഈ സംവിധാനമുണ്ട്.
ചില സാഹചര്യങ്ങളില്‍ ബ്രൗസിങ്ങ് ഹിസ്റ്ററി ചെക്ക് ചെയ്യേണ്ടതായി വരാം. ഉദാഹരണത്തിന് കുട്ടികള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍. അത്തരം സാഹചര്യമുണ്ടെങ്കില്‍ പ്രൈവറ്റ് ബ്രൗസിങ്ങ് സംവിധാനം ബ്രൗസറില്‍ നിന്ന് ഒഴിവാക്കാനാവും.

Disable Private Browsing Plus എന്ന ആഡോണ്‍ ഫയര്‍ഫോക്സില്‍ ഉപയോഗിച്ചാല്‍ പ്രൈവറ്റ് ബ്രൗസിങ്ങ് സംവിധാനം ഒഴിവാക്കാം. ഇത് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ Private browsing has been disabled എന്ന മെസേജ് വരും.

ഇതോടൊപ്പം ബ്രൗസിങ്ങ് ഹിസ്റ്ററി ഡെലീറ്റിങ്ങും ഡിസേബിള്‍ ചെയ്യപ്പെടും. ഇത് ഒഴിവാക്കാന്‍ ഫയര്‍ഫോക്സ് സേഫ് മോഡിലേക്ക് മാറ്റി എക്സ്റ്റന്‍ഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. (സേഫ് മോഡ് ലഭിക്കാന്‍ ഫയര്‍ ഫോക്സ് ഐക്കണില്‍ ക്ലിക്ക് ചെയ്യുന്നതിനൊപ്പം ഷിഫ്റ്റ് കീയില്‍ അമര്‍ത്തുക.)

DOWNLOAD

ക്രോമില്‍ ഇത് ചെയ്യാന്‍ IncognitoGone എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാം. ഇത് എനേബിള്‍ ചെയ്താല്‍ പെര്‍മനന്റായിരിക്കും.

DOWNLOAD

Comments

comments