പി.ഡി.എഫിന്‍റെ പാസ്വേഡ് പ്രൊട്ടക്ഷന്‍ ഇല്ലാതാക്കാം


Password protection -Compuhow.com
ഇപ്പോള്‍ പി.ഡി.എഫ് ഫയലുകള്‍ പാസ് വേഡ് പ്രൊട്ടക്ട് ചെയ്ത് വരുന്നത് സാധാരണമാണ്. ബാങ്കുകളുടെയും മറ്റും മാസാന്ത്യ അക്കൗണ്ട് വിവരങ്ങള്‍ ഇത്തരത്തില്‍ പാസ് വേഡ് പ്രൊട്ടക്ട് ചെയ്താണ് വരാറ്. ചില ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തുകഴിയുമ്പോള്‍ ഇങ്ങനെ പാസ് ചോദിക്കുന്നത് വിഷമാമാകും.
ഈ പ്രശ്നം പരിഹരിക്കാന്‍ BeCyPDFMetaEdit എന്ന ചെറിയൊരു പ്രോഗ്രാം ഉപയോഗിച്ചാല്‍ പാസ്വേഡ് പൊട്ടക്ഷന്‍ ഒഴിവാക്കാം.

ഇതിന് ആദ്യം പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
http://www.becyhome.de/download_eng.htm
open എടുത്ത് MODE ന് നേരെ Complete Rewrite എന്നാക്കുക.

തുടര്‍ന്ന് പാസ്വേഡ് പ്രൊട്ടക്ഷനുള്ള ഫയല്‍ സെലക്ട് ചെയ്ത് ഓപ്പണ്‍ ചെയ്യുക. അവിടെ Security ടാബില്‍ ക്ലിക്ക് ചെയ്ത് Security System എന്നിടത്ത് No Encryption എന്നാക്കുക.
save ക്ലിക്ക് ചെയ്യുക. ഒറിജിനല്‍ ഫയല്‍ ഓവര്‍ റൈറ്റിംഗ് വരാതിരിക്കാന്‍ SAVE AS എടുത്ത് മറ്റൊരു പേരിലും സേവ് ചെയ്യാം.

ഇനി ഈ ഫയല്‍ തുറക്കുമ്പോള്‍ പാസ് വേഡ് ചോദിക്കില്ല.

Comments

comments