ഡിജിറ്റല്‍ ക്യാമറകളിലെടുക്കുന്ന ചിത്രങ്ങളിലെ മെറ്റഡാറ്റകളെ കുറിച്ച് മുന്‍പ് എഴുതിയിട്ടുണ്ട്. ഫോട്ടോ ഷെയര്‍ ചെയ്യുന്നതിനൊപ്പം ഈ ഡാറ്റകളും കൈമാറ്റം ചെയ്യപ്പെടും. ചിത്രം സംബന്ധിച്ച വിവരങ്ങള്‍, ഉദാഹരണത്തിന് എവിടെയെടുത്തു, ഏത് ക്യാമറ എന്നിവയൊക്കെ ഇതില്‍ ഉണ്ടാവും. ലൊക്കേഷന്‍ ബേസ്ഡ് ഇന്‍ഫര്‍മേഷനുകളും ഇതിലുണ്ടാവും. ഇത്തരം വിവരങ്ങള്‍ പ്രൈവസിയെ ബാധിക്കും എന്ന് കരുതുന്നവര്‍ ഇത് ശ്രദ്ധിക്കുന്നത് നല്ലതാണ്. ആന്‍ഡ്രോയ്ഡ് ഫോണിലെ ക്യാമറക്കും ഇത് ബാധകമാണ്. ഈ വിവരം ഷെയര്‍ചെയ്യപ്പെടേണ്ട എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അവ നീക്കം ചെയ്യേണ്ടതുണ്ട്.
ഇതിന് ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് Image Privacy. ഇത് ഒരു ഫ്രീ ആപ്ലിക്കേഷനാണ്. ഇതുപയോഗിച്ച് ഡാറ്റകള്‍ നീക്കം ചെയ്യാന്‍ ചിത്രം ഷെയര്‍ ഫീച്ചര്‍ ഉപയോഗിച്ച് സെന്‍ഡ് ചെയ്യുക. തുടര്‍ന്ന് മെറ്റഡാറ്റ സട്രിപ്പ് ചെയ്യുക.
ഇതില്‍ നിന്ന് തന്നെ ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലേക്ക് ഷെയര്‍ ചെയ്യുകയും ചെയ്യാം.