ഇമേജുകളിലെ ബാക്ക് ഗ്രൗണ്ട് നീക്കാം


ചെറിയ ഇമേജ് എഡിറ്റിങ്ങ് ആവശ്യങ്ങള്‍ കംപ്യൂട്ടറില്‍ സ്ഥിരം ജോലി ചെയ്യുന്നവര്‍ക്കുണ്ടാകാം. എന്നാല്‍ ഫോട്ടോഷോപ്പൊന്നും ഉപയോഗിക്കാതെ തന്നെ ചില്ലറ ഇമേജ് എഡിറ്റിങ്ങ് ജോലികള്‍ ചെയ്യാന്‍ സഹായിക്കുന്ന നിരവധി പ്രോഗ്രാമുകള്‍ ഈ കോളത്തില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അത്തരത്തില്‍ വ്യത്യസ്ഥമായ ഒന്നാണ് Clipping Magic.
clippingmagic - Compuhow.com
ചിത്രങ്ങളില്‍ നിന്ന് ബാക്ക് ഗ്രൗണ്ട് എളുപ്പത്തില്‍ നീക്കം ചെയ്യാനാണ് ഈ ഇമേജ് എഡിറ്റര്‍ ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ ഇതിലേക്ക് ഇമേജ് അപ് ലോഡ് ചെയ്ത് എഡിറ്റ് ചെയ്യാം.
ഒരു ഇമേജ് അപ് ലോഡ് ചെയ്യുമ്പോള്‍ വിന്‍ഡോയിലെ പച്ച ടൂള്‍ ആക്ടിവേറ്റാകും. ചുവപ്പ് ടൂള്‍ സെലക്ട് ചെയ്യാനും, നീല ഇറേസ് ചെയ്യാനും ഉപയോഗിക്കാം.
സാമാന്യം കൃത്യതയോടെ ഇമേജുകള്‍ ഇതില്‍ കട്ട് ചെയ്തെടുക്കാം.

http://clippingmagic.com/

Comments

comments