ബ്രൗസര്‍ ഹിസ്റ്ററി സെലക്ടീവായി നീക്കം ചെയ്യാം


Browsing history - Compuhow.com
ബ്രൗസിങ്ങ് ഹിസ്റ്ററി പലപ്പോഴും ചിലരെ സംബന്ധിച്ച് ഒരു പ്രശ്നമാകാറുണ്ട്. ഇത് പലരും മുഴുവനായും നീക്കം ചെയ്യാറാണ് പതിവ്. ഇതിനൊരു പ്രതിവിധിയാണ് സെലക്ടീവായി ഹിസ്റ്ററി നീക്കം ചെയ്യുന്നത്. ക്രോമില്‍ ഇത് ചെയ്യാന്‍ ഒപ്ഷന്‍സില്‍ ഹിസ്റ്ററി സെല്ക്ട് ചെയ്യുക. ഇവിടെ ലിസ്റ്റില്‍ കാണുന്ന സൈറ്റുകള്‍ നീക്കം ചെയ്യാന്‍ ഇടത് വശത്ത് മൗസ് കൊണ്ടുവരുക. അത് ചെക്ക് ചെയ്യാനാവും. തുടര്‍ന്ന് മുകളില്‍ നിന്ന് remove selected items എന്നത് ക്ലിക്ക് ചെയ്യുക.

ഇന്‍റര്‍നെറ്റ് എക്സ്പ്ലോററില്‍ ഹിസ്റ്ററി സെലക്ടീവായി നീക്കം ചെയ്യാന്‍ ഹിസ്റ്ററി ടാബ് എടുത്ത് “view by site” അല്ലെങ്കില്‍ view by date ക്ലിക്ക് ചെയ്യുക. സൈറ്റില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഡെലീറ്റ് അല്ലെങ്കില്‍ റീമുവ് തെരഞ്ഞെടുക്കുക.

ഫയര്‍ഫോക്സില്‍ “History” എടുത്ത് show all history ക്ലിക്ക് ചെയ്യുക. ഇവിടെ ഇടത് ഭാഗത്ത് നിന്ന് ഒരു സമയം തെരഞ്ഞെടുത്ത് ബ്രൗസിങ്ങ് ഹിസ്റ്ററി കാണുക. ഒരു സൈറ്റ് സെലക്ട് ചെയ്ത് delete this page ക്ലിക്ക് ചെയ്യുക. forget about this site സെലക്ട് ചെയ്താല്‍ ആ സൈറ്റ് സംബന്ധിച്ച എല്ലാ വിവരങ്ങളും നീക്കം ചെയ്യും.

Comments

comments