ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി നീക്കാം


പ്രൈവസിക്ക് ഏറെ പ്രാധാന്യം നല്കുന്നവര്‍ക്ക് പൊതുവായ കംപ്യൂട്ടര്‍ ഉപയോഗം ചിലപ്പോള്‍ പ്രശ്നങ്ങളുണ്ടാക്കും. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരുടെ സെര്‍ച്ച് വിവരങ്ങള്‍ രണ്ട് സ്ഥലങ്ങളിലാണ് സേവ് ചെയ്യപ്പെടുക. ഒന്ന് ബ്രൗസറിലും, രണ്ട് ഗൂഗിളിലും. നിങ്ങളുടെ സെര്‍ച്ചുകള്‍ അടിസ്ഥാനമാക്കി പിന്നീട് സമാനമായ പരസ്യങ്ങളും സെര്‍ച്ച് ടേംസും ഓട്ടോമാറ്റിക്കായി വരുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. ഇങ്ങനെ ഓരോ സെര്‍ച്ചും ഗൂഗിളില്‍ രേഖപ്പെടുത്തി വെയ്ക്കുന്നു.
google-search-history-graph - Compuhow.com
വിസിറ്റ് ചെയ്യുന്ന സൈറ്റുകളും, സെര്‍ച്ച് ചെയ്ത വിവരങ്ങളും മറ്റുള്ളവരില്‍ നിന്ന് മറയ്ക്കാന്‍ അവ നീക്കം ചെയ്യുന്നത് വഴി സാധിക്കും. നിങ്ങള്‍ക്ക് സെര്‍ച്ചിങ്ങ് ട്രാക്ക് ചെയ്യപ്പെടുന്നത് തടയണമെങ്കില്‍ താഴെ പറയുന്ന മാര്‍ഗ്ഗം ഉപയോഗിക്കാം.
http://www.google.com/history ഈ ലിങ്കില്‍ പോയി ലോഗിന്‍ ചെയ്യുക. അവിടെ ഗ്രാഫ് മോഡില്‍ നിങ്ങളുടെ സെര്‍ച്ച് വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. കാറ്റഗറിയില്‍ ഹിസ്റ്ററി സെലക്ട് ചെയ്ത് അക്കാര്യങ്ങളും കാണാനാവും.
ഇവിടെ നിന്ന് നിങ്ങള്‍ക്ക് ആവശ്യമില്ലാത്തവ നീക്കം ചെയ്യാം.

ഗൂഗിള്‍ പ്രധാനമായും ട്രാക്കിങ്ങ് നടത്തുന്നത് പരസ്യങ്ങള്‍ നല്കുന്നതിനായാണ്. സെര്‍ച്ച് ടേമിന് അനുകൂലമായ പരസ്യങ്ങളാവും ആഡ് സെന്‍സ് വഴി ഡിസ്പ്ലേ ചെയ്യപ്പെടുക.

Comments

comments