ഫേസ് ബുക്കിലെ പരസ്യങ്ങള്‍ നീക്കാം


ഫേസ് ബുക്കിന്റെ വരുമാനം പരസ്യങ്ങളിലൂടെയാണ്. എത്രത്തോളം ജനപ്രീതിയുണ്ടോ അത്രകണ്ട് പരസ്യങ്ങളും കൂടും എന്നാണല്ലോ മാധ്യമങ്ങള്‍ നമുക്ക് കാണിച്ച് തരുന്നത്. ഫേസ് ബുക്കില്‍ വരുന്ന പരസ്യങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലേ? അവ ശല്യമായി തോന്നുന്നുവെങ്കില്‍ അഡ്വര്‍ടൈസ്മെന്റുകള്‍ ബ്ലോക്ക് ചെയ്യുന്ന ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് ഇത് ഒഴിവാക്കാം.
Facebook Ad Remover ഇത്തരത്തിലൊരു പ്രോഗ്രാമാണ്. ഇത് ഗൂഗിള്‍ക്രോമില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. മോസില്ല ഉപയോഗിക്കുന്നവര്‍ ഗ്രീസ് മങ്കി എന്ന ആഡോണ്‍ ഉപയോഗിച്ചാല്‍ മതി. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഓട്ടോമാറ്റിക്കായി ഫേസ് ബുക്കിലെ ആഡുകള്‍ റിമൂവ് ചെയ്യപ്പെടും. തല്‍ഫലമായി ലേഔട്ട്, സ്റ്റാറ്റസ് അപ്ഡേഷന്‍റെ വിഡ്ത് തുടങ്ങിയവ വര്‍ദ്ധിച്ചതായി കാണാം. ഈ യൂസര്‍സ്ക്രിപ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ Adblock Plus ഉപയോഗിച്ചാല്‍ മതി. മിക്കവാറും എല്ലാ ബ്രൗസറുകളെയും ഇത് സപ്പോര്‍ട്ട് ചെയ്യും.

Download

Comments

comments