ഡെസ്ക്ടോപ്പ് ഐക്കണിലെ ഡോട്ടുകള്‍ മാറ്റാംചില അവസരങ്ങളില്‍ നിങ്ങളുടെ കംപ്യൂട്ടറിലോ മറ്റെവിടെയെങ്കിലുമോ കണ്ടിട്ടുണ്ടാവും ഡെസ്ക്ടോപ്പ് ഐക്കണുകള്‍ക്ക് ചുറ്റും ഡോട്ടുകളുടെ വലയം. ഇത് തികച്ചും അരോചകമായ ഒന്നാണ്. കീബോര്‍ഡിലെ ഏതെങ്കിലും കീയില്‍‌ അമര്‍ത്തിക്കൊണ്ട് ഡെസ്ക്ടോപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്യാനിടയായാല്‍ ഇത് സംഭവിക്കും.
കംപ്യൂട്ടറിന്റെ ലുക്കില്‍ ഏറെ ശ്രദ്ധയുള്ള ആളാണ് നിങ്ങളെങ്കില്‍ ഇത് മാറ്റാന്‍ ശ്രമിച്ചിട്ടുണ്ടാവാം. ഇത് എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം.
1. ടാബ് കീയില്‍ ഒരുതവണയോ, പല തവണയോ അമര്‍ത്തുക
2. ഡെസ്ക് ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് റിഫ്രഷ് അടിക്കുക
3.ഡോട്ട് വന്ന പ്രോഗ്രാ ഐക്കണ്‍, അല്ലെങ്കില്‍ ഫയല്‍ ഡബിള്‍ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക.
4. ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് വ്യു എടുത്ത് ഐക്കണിന്റെ സൈസ് മാറ്റുക
ഈ പണിയൊന്നും ഏറ്റില്ലെങ്കില്‍ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments